റേഷന്‍ കാര്‍ഡ്: പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും


തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നെയ്യാറ്റിന്‍കര സപ്ളൈ ഓഫിസില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളില്‍ നിരവധി പേര്‍ കുഴഞ്ഞ് വീണ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.റേഷന്‍ കാര്‍ഡിലെ അപാകങ്ങള്‍ തിരുത്താന്‍ ഈ മാസം 31 വരെ സമയമുണ്ട്. എന്നാല്‍ അവധി കഴിഞ്ഞുള്ള ദിവസം ആള്‍ക്കാര്‍ കൂടുതലായി എത്തിയത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.


ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് വിതരണം വേഗത്തിലാക്കാക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.




Sharing is Caring