കേരള ബ്ലാസ്റ്റേഴസിന് വിജയം

കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിലുളള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് വിജയം. ആദ്യ പകുതിയില്‍ മുന്നില്‍ നിന്ന ഗോവയെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് തളച്ചത്.
24-ാം മിനിറ്റില്‍ ഗോവയ്ക്കായി ജൂലിയോ സീസറിലൂടെയാണ് ഗോവ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലസ്റ്റേഴ്സ് തിരിച്ചടിച്ചു. റാഫിയുടെ ഗോളിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 84-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിലൂടെ നേടിയ ഗോളിലൂടെ ബ്ലസ്റ്റേഴ്സ് വിജയ ഗോള്‍ നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *