റേഡിയോ ജോക്കിയെ വെട്ടികൊലപ്പെടുത്തി


തിരുവനന്തപുരം:ആറ്റിങ്ങല്‍ കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷ്(34)ആണ് കൊല്ലപ്പെട്ടത് . അര്‍ധരാത്രി രണ്ട് മണിയോടെ ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാല്‍വര്‍ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
റെഡ് എഫ്‌എമ്മില്‍ റേഡിയോ ജോക്കിയായ രാജേഷ് ഗാനമേള സംഘത്തിലെ അംഗവുമാണ്.


തിങ്കളാഴ്ച്ച രാത്രി ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച്‌ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുക്കാര്‍ എത്തുമ്ബോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് രാജേഷിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




Sharing is Caring