റിപ്പബ്ലിക് ദിന പരേഡ്: ചരിത്രമെഴുതി ബി എസ് എഫ് വനിതാസംഘം


69-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ താരമായി ബി എസ് എഫിലെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍. ഇതാദ്യമായാണ് ബി എസ് എഫ് വനിതകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്.ഫിഷ് റൈഡിങ്, സൈഡ് റൈഡിങ്, പീകോക്ക്, സപ്തര്‍ഷി തുടങ്ങിയ പ്രകടനങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്.’സീമാ ഭവാനി’ എന്ന പേരിലാണ് ബി എസ് എഫിന്റെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ മോട്ടോര്‍ സൈക്കിളിലുള്ള അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവച്ചത്. ബുള്ളറ്റിലായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.


‘സീമാ ഭവാനി’യുടെ പ്രകടനം അരങ്ങേറിയവേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള കാണികള്‍ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.




Sharing is Caring