റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പോലീസുകാരന്‍ സ്വയം വെടിവെച്ച്‌ മരിച്ചു


ലുധിയാനയിലെ ജാഗരണില്‍ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പോലീസുകാരന്‍ സ്വയം വെടിവെച്ച്‌ ജീവനൊടുക്കി.


മഞ്ജിത് സിങ്(44) എന്ന പോലീസ് ഉദ്യോഗസ്ഥനാണ് എ.കെ-47 തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.


കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മഞ്ജിത് നിരാശയിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ജാഗരണ്‍ സിറ്റി സ്റ്റേഷനിലെ ഗണ്‍മാനായി ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം എത്തിയത്.

സംഭവത്തെ കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.



Sharing is Caring