അമിത് ഷാ തലച്ചോറില്ലാത്തയാളെന്ന് സിദ്ധരാമയ്യ


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അഴിമതിക്കാരന്‍ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്.


തലച്ചോറില്ലാത്ത ആളാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം. ഇരുമ്ബഴിക്കുള്ളില്‍ കിടന്ന പക്ഷിയാണ് അദ്ദേഹമെന്നും കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.


മുമ്ബ് ഇരുമ്ബ് കൂട്ടില്‍ കിടന്ന പക്ഷി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കും തന്റെ സര്‍ക്കാരിനുമെതിരേ അമിത് ഷാ ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.



Sharing is Caring