റഷ്യയ്ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒബാമ


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയില്‍ റഷ്യയ്ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അറിവോടെ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടലുകള്‍ നടത്തിയിതായി അമേരിക്ക തന്നെ വ്യക്തമാക്കിയിരുന്നു.


ഡെമോക്രാറ്റുകളുടെയും പാര്‍ട്ടിയുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ട്രംപിന്റെ വിജയത്തിനായി ഉപയോഗിച്ചു എന്നാണ് പറയുന്നത്.


രാജ്യത്തിന്റെ തിരഞ്ഞടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഏതു വിദേശ ശക്തി ഇടപെടല്‍ നടത്തിയാലും അതിനെതിരെ അമേരിക്ക നടപടിയെടുക്കും. ചിലപ്പോള്‍ വെളിപ്പെടുത്തികൊണ്ടായിരിക്കാം അല്ലെങ്കില്‍ രഹസ്യമായിട്ടായിരിക്കും നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring