റഷ്യയുടെ കോവിഡ് വാക്സിന്‍ ആയ സ്പുട്നിക് V കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിനെ കൊലപ്പെടുത്തി.താമസിച്ചിരുന്ന അപാര്‍ട്മെന്റില്‍ ബെല്‍റ്റ്കൊണ്ട് കഴുത്തു മുറക്കിയ നിലയിലാണ് ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗമേലിയ നാഷനല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്സിലെ ഗവേഷകനായിരുന്നു 47 കാരനായ ബോടികോവ്. 2020 ലാണ് ഇദ്ദേഹമടക്കമുള്ള 18 ശാസ്ത്രജ്ഞര്‍ റഷ്യയില്‍ കോവിഡ് വാക്സിന്‍ വികസിപ്പിച്ചത്. തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉന്നത ബഹുമതി നല്‍കി ആദരിച്ചിരുന്നു.

29 വയസുള്ള യുവാവാണ് ബോടികോവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും അത് കൊലപാതകത്തില്‍ എത്തുകയുമായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.












