തൃപ്പൂണിത്തുറയിൽ ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച്‌ തീയിട്ടു


കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച്‌ തീയിട്ടു.തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ വെള്ളിയാഴ്ച വൈകിട്ട് 5.40നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകയാണ്.


ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച്‌ തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു. അക്രമത്തിന് കാരണം അറിയില്ല.


സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടത് എന്ന് ജീവനക്കാര്‍ പറഞ്ഞു. നഗരത്തില്‍ ഒട്ടേറെ കച്ചവടസ്ഥാപനങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഏരിയിലാണു പെട്രോളൊഴിച്ച്‌ തീ കത്തിച്ച സംഭവം ഉണ്ടായത്.

മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തൃപ്പൂണിത്തുര മീനാക്ഷി ഏജന്‍സി ഇന്ന് കത്തിക്കുകയാണ്. ഇന്ന് ആറു മണിക്ക് ഏജന്‍സി കത്താന്‍ പോവുകയാണ്. ആര്‍ക്കു വേണമെങ്കിലും വരാം..ഞാന്‍ ആണ് കത്തിക്കുന്നത്, ഇയാള്‍ ലൈവില്‍ പറയുന്നു

മീനാക്ഷി ഏജന്‍സിക്ക് ഹോള്‍സെയില്‍ ബിസിനസ്സും കോടികളുടെ ഓണ്‍വൈന്‍ ഇടപാടുണ്ടെന്നും ഇയാള്‍ പറയുന്നു. അമ്മപെണങ്ങള്‍മാരുടെ ടിക്കറ്റ് ബാക്കിയാവുന്നെന്നും പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാര്‍ ആവശ്യം ഉണ്ടോ എന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. റിയല്‍ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിക്ക് ഇറങ്ങുന്ന സഖാക്കളെ ആണ് ആവശ്യം.

ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ല എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. നിങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ ഒരുവനായി താന്‍ ഇറങ്ങുകയാണെന്നും രാജേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കട കത്തിക്കുന്നത്. ഈ വീഡിയോയാണ് വൈറല്‍



Sharing is Caring