ഡല്‍ഹി യുവതാരം രോഹിത് കുമാറുമായുള്ള കരാര്‍ പൂനെ സിറ്റി പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് രോഹിത് പൂനെയുമായി പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മധ്യനിരയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയായാണ് രോഹിതിനെ കണക്കാക്കുന്നത്. 21കാരനായ രോഹിത് കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യനായി ഐ എസ് എല്ലില്‍ കളിച്ചത്.
മുമ്ബ് ഐ ലീഗ് ക്ലബായ ഡി എസ് കെ ശിവാജിയന്‍സിന്റെ മിഡ്ഫീല്‍ഡില്‍ ആയിരുന്നു താരം. മൂന്ന് വര്‍ഷത്തോളം ഡി എസ് കെയ്ക്ക് ആയി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 ഐ എസ് എല്‍ മത്സരങ്ങളില്‍ രോഹിത് ഇറങ്ങിയിരുന്നു. 2 ഗോളുകളും രോഹിത് നേടി. ലോംഗ് റേഞ്ചറുകള്‍ എടുക്കുന്നതിലുള്ള രോഹിതിന്റെ മികവും ശ്രദ്ധനേടിയിട്ടുണ്ട്.













