രാ​ജ്യ​ത്ത് എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​ത്?; മാ​ന​ഭം​ഗ​ങ്ങ​ളി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം കോ​ട​തി


രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍ മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​യി​ല്‍ ഓ​രോ മ​ണി​ക്കൂ​റി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍ ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യും രാ​ജ്യ​ത്തി​ന്‍റെ ഇ​ട​തും വ​ല​തും മ​ധ്യ​ത്തി​ലു​മെ​ല്ലാം സ്ത്രീ​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.


ഇ​ന്ത്യ​യി​ല്‍ ഒ​രു ദി​വ​സം മ​ണി​ക്കൂ​റി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ വീ​തം ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​കു​ന്നു. ഒ​രു വ​ര്‍​ഷം 38,000ല്‍ ​അ​ധി​കം ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്നു. ഈ ​സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ ആ​രെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്ക​ണം. രാ​ജ്യ​ത്ത് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്- സു​പ്രീം കോ​ട​തി കോ​ട​തി ചോ​ദി​ച്ചു. ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​രി​ലെ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ 34 പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​കു​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ​രാ​മ​ര്‍​ശം.




Sharing is Caring