ന്യൂഡല്‍ഹി: രാജസ്ഥാനിലും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ വിജയം മാറ്റത്തിന്‍റെ സൂചനയാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. അനവധി പ്രതിബന്ധങ്ങളുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കര്‍ണാടകയിലും കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിലാണ് സോണിയയുടെ പ്രതികരണം. നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് നാലുവര്‍ഷമാകുന്നു. പാര്‍ലമെന്റിനും നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ് ഇതുവരെയുണ്ടായത്. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയാ…













