കായല്‍ കൈയ്യേറ്റം; വിജിലന്‍സിനെതിരായ തോമസ് ചാണ്ടിയുടെ പരാതി ഹൈക്കോടതിയില്‍


കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്


തോമസ് ചാണ്ടിക്കും എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കായല്‍ കൈയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ആന്വേഷണം നടത്താനായിരുന്നു കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്




Sharing is Caring