കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പിലെ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെയായിരുന്നു ചോട്ടു എന്ന് പേരുള്ള ബിഹാര്‍ സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

നാട്ടുകാര്‍ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. ചോട്ടു കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.













