കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. 1992 ഡിസംബറില്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്ന ഒരാളാണ് രാഹുല്‍. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് രാഹുല്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുലിന്റെ അയോധ്യ സന്ദര്‍ശനം.
രാവിലെ ക്ഷേത്ര നഗരത്തില്‍ എത്തിയ രാഹുല്‍ ഹനുമാന് ഗര്‍ഹി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. എന്നാല്‍ എന്നല്‍ രാഹുലിന്റെ സന്ദര്‍ശനം വെറും രാഷ്ട്രീയ സ്റ്റണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.













