രാഹുലിനെ ആക്രമിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം : ഉമ്മന്‍ചാണ്ടി


മഹാത്മഗാന്ധിയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ചതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ഗാന്ധിയെ അക്രമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒഴിഞ്ഞുമാറാനാകില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെയുണ്ടായ അതിക്രമത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.




Sharing is Caring