രാഷ്ട്രീയ നേതാക്കന്മാരുടെ അനധികൃത സ്വത്തുവിവരങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സ് നീക്കം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെ രാഷ്ട്രീയക്കാരുടെ നിക്ഷേപം തേടിയാണു വിജിലന്‍സ് ഇറങ്ങുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്.
സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പു നടത്തിയ പരിശോധനയില്‍ ഇതിനുള്ള തെളിവും ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പു കണ്ടെത്തിയ തെളിവുകള്‍ വിജിലന്‍സിനു കൈമാറണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതിവകുപ്പിനു കത്തു നല്കി.













