രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകീട്ട് മൂന്നിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.
തിരുവനന്തപുരത്ത് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനു പിന്നാലെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും കണ്ണൂരിലും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

സി.പി.എം – ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ തമ്മില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷമാണ് സര്‍വ്വകക്ഷിയോഗം.













