ഹൈദരാബാദ്: രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ എല്ലാവരും ഒരുമിച്ചാണ് നീങ്ങുന്നത്, അതാണ് പാര്‍ട്ടിയുടെ ശക്തിയെന്നും യെച്ചൂരി പറഞ്ഞു.
കരട് രാഷ്ട്രീയപ്രമേയത്തെച്ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത രൂക്ഷ തര്‍ക്കങ്ങള്‍ക്ക് ഒത്തുതീര്‍പ്പിലൂടെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഹാരം കണ്ടെത്തിയത്. രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും ധാരണയും പാടില്ല എന്നാക്കി. ഇതാണു തര്‍ക്കപരിഹാരത്തിനു വഴിയൊരുക്കിയത്.

കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികകളില്‍ മാറ്റം വരുത്തിയാണു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം ലഭിച്ചത്.













