രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 11ന്‌


രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രത്യേക മുറിയില്‍ രാവിലെ 11ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകിട്ട് അഞ്ചോടെ പ്രഖ്യാപിക്കും. പാര്‍ലമെന്റിലെ ബാലറ്റ് പെട്ടിയായിരിക്കും ആദ്യം തുറക്കുക. പിന്നീട് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ബാലറ്റ് പെട്ടികളും തുറക്കും. നാലു വ്യത്യസ്ത മേശയില്‍ വച്ചാവും ഇവ എണ്ണുക. ആദ്യഘട്ടം പൂര്‍ത്തിയായ ശേഷം ഏഴുതവണകൂടി ആവര്‍ത്തിക്കും. 69 ശതമാനത്തോളം വോട്ട് നേടി ബി.ജെ.പി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വിജയം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ മാസം 25ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്തു പുതിയ രാഷ്ട്രപതി അധികാരമേല്‍ക്കും. 25നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 99 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പാര്‍ലമെന്റിലെ ഒരു ബൂത്ത് ഉള്‍പ്പടെ 32 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.




Sharing is Caring