രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി


രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി’സുസ്ഥിര സംസ്‌കാര നിര്‍മാണത്തിന്റെ പ്രാധാന്യം’സെമിനാര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ആറാമത് കെ.എസ്.രാജാമണി സ്മാരക പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും.


രാജ്യാന്തര സാമകാലിക കലാപ്രദര്‍ശനമാണ് കൊച്ചി ബിനാലെ. അഭിഭാഷകനും കേരള പബ്ലിക് മെന്‍സ് എന്‍ക്വയറി കമ്മിഷന്‍ മുന്‍ അംഗവുമായിരുന്ന കെ.എസ്. രാജാമണിയുടെ ഓര്‍മയ്ക്കായാണ് സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്.




Sharing is Caring