രാഷ്ട്രപതി തിരഞ്ഞെടുപ്പ്; മീരാകുമാര്‍ പത്രിക സമര്‍പ്പിച്ചു


പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മീരാകുമാര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മീരാകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജൂണ്‍ 30 ന് സബര്‍മതി ആശ്രമത്തില്‍ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്നാണ് സൂചന. 29നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. എന്‍.ഡി.എ സഖ്യത്തില്‍ ഉള്‍പ്പെടാത്ത 17 പാര്‍ട്ടികള്‍ ചേര്‍ന്നാണ് മീരാകുമാറിനെ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്.




Sharing is Caring