മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കടം കൊണ്ട് ബുദ്ധിമുട്ടിയ മൊറീന ജില്ലയിലെ കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ട്രെയിനിനു മുമ്പില്‍ ചാടി മരിക്കുകയായിരുന്നു.
മന്ദ്സോറില് വന്‍ കര്‍ഷക പ്രക്ഷോഭം നടന്നതിന്റെ ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും കര്‍ഷക ആത്മഹത്യയുണ്ടായിരിക്കുന്നത്. മന്ദ്സോറിനു പുറമേ, ഹൊഷന്ഗാബാദിലും സാഗറിലുമായി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.

കടം എഴുതിത്തള്ളുക, വിത്തുകള്‍ എത്തിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ദ്സോറില് വന്‍ കര്‍ഷക ആത്മഹത്യ പൊട്ടിപ്പുറപ്പെട്ടത്.













