രാമഭദ്രന്‍ വധക്കേസ്: പ്രതികള്‍ ഒളിച്ചത് സിപിഎം ഓഫിസിലെന്ന് മൊഴി


കോണ്‍ഗ്രസ് നേതാവ് നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ പ്രതികളില്‍ ചിലര്‍ ഒളിച്ചത് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മറ്റി ഓഫിസിലെന്ന് പ്രതി റോയിക്കുട്ടി രഹസ്യമൊഴി നല്‍കി.


പ്രതികളെ പിന്നീട് സിപിഎം നേതാക്കള്‍ എറണാകുളത്ത് എത്തിച്ച് പൊലീസിന് കൈമാറി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കെ ബാബു പണിക്കറും പി എസ് സുമനും ചേര്‍ന്ന് സഹായം നല്‍കിയെന്നും റോയിക്കുട്ടി രഹസ്യ മൊഴി നല്‍കി.


കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ സി.ജെ.എം കോടതിക്ക് മുന്‍പാകെയാണ് റോയിക്കുട്ടി രഹസ്യമൊഴി നല്‍കിയത്. കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറി പി എസ് സുമനെ ഇതുവരെ പിടികൂടിയിട്ടില്ല.



Sharing is Caring