രാമക്ഷേത്ര നിര്‍മാണം ആഗ്രഹമല്ല, ദൃഢനിശ്ചയമാണെന്ന് മോഹന്‍ ഭഗവത്


ഭോപ്പാല്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന്​ ആര്‍.എസ്​.എസ്​ ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്ന്​ അധ്യക്ഷന്‍ മോഹന്‍ ഭഗവത്​. രാമജന്മ ഭൂമിയില്‍ ക്ഷേത്രമെന്നത്​ വെറും ആഗ്രഹം മാത്രമല്ല, അത്​ ആര്‍.എസ്​.എസിന്റെ​ ദൃഢനിശ്ചയമാണെന്നും ഭഗവത്​ പറഞ്ഞു. ഛത്രപൂരില്‍ മഹാരാജ ഛത്രശാലിന്റെ​ പ്രതിമ അനാച്ഛാദനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അയോദ്ധ്യയില്‍ ക്ഷേത്രം വേണമെന്ന്​ ആഗ്രഹിക്കുന്ന ജനങ്ങള്‍ രാമന്റെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring