കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസും സി.പി.എം സംസ്ഥാന സമിതി അംഗം ഡോ.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും.ഇരുവരും ആദ്യമായാണ് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരുടെയും പേരിന് അംഗീകാരം നല്‍കിയത്
രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് സിപിഎം എത്തിയിരിക്കുന്നത്. വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്.ഡോ.വി.ശിവദാസന്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.
ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയി ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം കൈരളി ടി.വിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പിണറായി വിജയന് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്ന പദവിയും ബ്രിട്ടാസ് വഹിച്ചിരുന്നു.