ബെംഗളൂരു: കർണാടകത്തിൽനിന്ന് രാജ്യസഭയിലേക്ക് ബി.ജെ.പി. സ്ഥാനാർഥിയായി ഐ.സി.ഐ.സി.ഐ. ബാങ്ക് മുൻചെയർമാൻ കെ.വി. കാമത്ത് മത്സരിച്ചേക്കും. കേന്ദ്രമന്ത്രിസഭാ അഴിച്ചുപണിയിൽ കാമത്തിനെ ധനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും വാർത്തയുണ്ട്. മംഗളൂരു സ്വദേശിയായ കാമത്തിന് ബി.ജെ.പി. കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്ക് മേധാവിയായ കാമത്ത് ഇൻഫോസിസ് മുൻ ചെയർമാൻകൂടിയാണ്.













