രാജ്യസഭ: ജോസ് കെ.മാണി പത്രിക നല്‍കി


തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.


എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എളമരം കരീം,​ ബിനോയ് വിശ്വം എന്നിവര്‍ രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എല്‍.ഡി.എഫ് രണ്ടാം സ്ഥാനാര്‍ത്ഥിയെ നിറുത്താത്ത സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. ജൂണ്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജോയ് എബ്രഹാം, പി.ജെ.കുര്യന്‍ സി.പി.നാരായണന്‍ എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.




Sharing is Caring