തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എല്‍.ഡി.എഫ് രണ്ടാം സ്ഥാനാര്‍ത്ഥിയെ നിറുത്താത്ത സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. ജൂണ്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജോയ് എബ്രഹാം, പി.ജെ.കുര്യന് സി.പി.നാരായണന് എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.














