അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ബിഹാരി വാജ്പേയിയെ(93) ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) പ്രവേശിപ്പിച്ചു.പതിവ് പരിശോധനയ്ക്കാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് വാജ്പേജിയെ പരിശോധിക്കുന്നത്.2009 മുതല്‍ വാജ്പേയി പൊതുജീവിതത്തില്‍ നിന്നും വിട്ട് നിന്ന് സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു.




Sharing is Caring