ന്യൂഡല്‍ഹി: രാജ്യത്ത് കെവിഡ് വ്യാപനം മാസങ്ങള്‍ നീണ്ടേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍െ്‌റ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഐ.സി.എം.ആര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നഗരങ്ങളിലെ ചേരികളില്‍ വൈറസ് വ്യാപനത്തിന് സാധ്യത കൂടുതലാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തില്‍ ഇളവുകള്‍ നല്‍കിയാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി.
കണ്ടെയ്ന്‍മെന്‍്‌റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച പഠനം തുടരുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ 1.37 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. 1.40 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.












