ആശങ്കയൊഴിയാതെ കൊവിഡ് 19, ഇന്ന് 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ നാല് പേര്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. നാല് പേര്‍ വെയര്‍ ഹൗസിംഗ് ഗോഡൗണിലെ ലോഡിംഗ് തൊഴിലാളികളുമാണ്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരം, തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍ഗോഡ് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1. സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംസ്ഥാനത്ത് ഇതുവരെ 2244 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1258 പേര്‍ നിലവല്‍ ചികിത്സയിലുണ്ട്. 218949 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1922 പേര്‍ ആശുപത്രികളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 27118 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ 25757 സാമ്ബിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 133 ആയി വര്‍ദ്ധിച്ചു.



Sharing is Caring