രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി


ന്യൂഡല്‍ഹി : രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘നിയമവും സര്‍ക്കാറും ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കും. വിഷയത്തെ രാഷ്ട്രീയവല്‍കരിക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്. ഇരയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് അപേക്ഷിക്കാനുള്ളത്’ എന്നും മന്ത്രി പറഞ്ഞു.


ബലാത്സംഗ കേസില്‍ ആരോപണവിധേയനായ ഗായത്രി പ്രജാപതിയെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്താങ്ങിയതിനെയും സ്മൃതി ഇറാനി വിമര്‍ശിച്ചു.




Sharing is Caring