രാജ്യത്ത് തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു സൗ


വിസ കാലാവധിക്ക് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു സൗദി ജവാസാത് അറിയിച്ചു. സമയ പരിധിക്കുള്ളില്‍ തിരിച്ചു പോകാത്ത ഹജ്ജ് തീര്‍ത്ഥാടകരെ പിടികൂടുന്നതിനായി പരിശോധന ആരംഭിച്ചു.
സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകരെ പിടികൂടുന്നതിന് ജവാസാത് പരിശോധന തുടങ്ങി.


ഹജ്ജ് തീര്‍ത്ഥാടകര്‍ കൃത്യ സമയത്തു സ്വദേശത്തേക്കു തിരിച്ചുപോകണമെന്നു ജവാസാത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വിസ കാലാവധിക്ക് ശേഷം അനധികൃതമായി രാജ്യത്തു താങ്ങുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജവാസാത് അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ രാജ്യം വിടേണ്ട അവസാന ദിവസം കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു.




Sharing is Caring