രാജ്യ തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി വില വരുന്ന മയക്കുമരുന്നാണ് പോലീസ് കണ്ടെടുത്തത്. ഗ്രേറ്റര്‍ കൈലാഷില്‍ പ്രത്യേക ദല്‍ഹി പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ചിതരഞ്ജന്‍ പാര്‍ക്കില്‍ നിന്ന് അറസ്റ്റിലായ സുരിന്ദര്‍ സിംഗ് എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മിയോ മിയോ(മെഫിഡ്രോണ്‍) എന്ന് അറിയപ്പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.













