രാജ്ഭവനില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം


വൈസ് ചാന്‍സലര്‍ നിയമനം അടക്കം സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണം. രാജ്ഭവന്‍ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസികയായ ‘രാജഹംസ’ത്തിന്റെ പ്രകാശന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ശശി തരൂര്‍ എംപിക്ക് പുസ്തകം നല്‍കി മുഖ്യമന്ത്രി ത്രൈമാസ മാസിക പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവിന് ക്ഷണം ഉണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു


ഈ മാസം 28നാണ് ചടങ്ങ് നടക്കുന്നത്. രാജ്ഭവനില്‍ നടക്കുന്ന പ്രധാന പരിപാടികള്‍, സര്‍ക്കാരിന്റെ പ്രധാന നടപടികള്‍ അടക്കം മാസികയില്‍ ഉണ്ടാകും. ഇംഗ്ലീഷിലാണ് മാസിക തയ്യാറാക്കിയിരിക്കുന്നത്. രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണര്‍ ആയിരുന്ന ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം മാസിക പ്രസിദ്ധീകരിച്ചിരുന്നു.




Sharing is Caring