രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം; പ്രതിഷേധമാര്‍ച്ചുമായി ഡിവൈഎഫ്‌ഐ


ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ കായല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി.
ജില്ലാ സെക്രട്ടറി പിഎന്‍ ബിനു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സജേഷ് ശശി, സംസ്ഥാനകമ്മറ്റിയംഗം സിപി ജയരാജ്, സിപിഐഎം ഏരിയാ സെക്രട്ടറി ബി ശശികുമാര്‍, ജില്ലാപഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കുമരകത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വേമ്ബനാട് കായലും പുറമ്‌ബോക്കും സമീപത്തെ തോട്ടുപുറമ്‌ബോക്കുകളും കൈയേറിയിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ കയ്യേറ്റ ഭൂമി അളന്നുതിരിച്ച് തിട്ടപ്പെടുത്തി ഒഴിപ്പിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.




Sharing is Caring