രാജി വെക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌. ഡി കുമാരസ്വാമി


ഡല്‍ഹി :രാജി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കുമാരസ്വാമി. താന്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌. ഡി. കുമാരസ്വാമി.2008 ല്‍ സമാന സാഹചര്യം ഉണ്ടായിട്ടും അന്നത്തെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ മുതല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാറുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.


അതേസമയം എംഎല്‍എ തന്നെ നേരിട്ട് കണ്ടില്ല,രാജിക്ക് വേണ്ട നടപടികള്‍ ചെയ്‌തിട്ടുമില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞിരുന്നു. വൈകിട്ട് എംഎല്‍എമാര്‍ സ്പീക്കറുമായി നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും രാജി വിഷയത്തില്‍ തീരുമാനം വൈകിട്ട് ആറു മണിക്കകം സ്പീക്കര്‍ എംഎല്‍എമാരെ കണ്ട് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 9 എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു




Sharing is Caring