ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാത്തത് അവര്‍ ആത്മഹത്യ ചെയ്യുമോയെന്ന ഭയം കൊണ്ടാണെന്ന് അക്കാദമി ഡയരക്ടറും പിതാവുമായ നാരായണന് നായര്‍. രാജി ആവശ്യത്തേത്തുടര്‍ന്ന് ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
ലോ അക്കാദമി സമരം രാഷ്ട്രീയ പ്രേരിതമാണ്. 27 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്നതായളെ അഞ്ചു വര്‍ഷം മാറ്റിനിര്‍ത്തിയാല്‍ തന്നെ പോരേ. ഇതില്‍ കൂടുതല്‍ എന്തു ചെയ്യാനാണ്. ഒരാളെ ഇനിയും നാണംകെടുത്താനാവുമോയെന്നും നാരായണന് നായര്‍ ചോദിച്ചു.














