ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു മത്രമല്ല പ്രേതബാധ ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും ആവശ്യം. സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവരുടെ മരണമാണ് ഇങ്ങനെയൊരു വിശ്വാസം രൂപപ്പെടാന്‍ കാരണം. ശ്മശാനമിരുന്ന സ്ഥലത്താണു നിയമസഭ പണിതതെന്നും. അതാണു പ്രേതബാധയുണ്ടാകാന്‍ കാരണമെന്നുമാണ് എംഎല്‍എമാരുടെ ആരോപണം. 2001 ല്‍ ആണ് ഇവിടെ നിയമസഭാ മന്ദിരം നിര്‍മ്മിച്ചത്. ബാധയൊഴിപ്പിക്കാന്‍ യാഗം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.













