കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കെ.സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ആരോഗ്യനില മോശമായതായും ആശുപത്രിയിലേക്കു മാറ്റണമെന്നും ജില്ലാ മെസുധാകരന്റെ ഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതോടെയാണിത്.
ഭക്ഷണം കഴിക്കാത്തതിനാല്‍ സ്വാഭാവികമായ പ്രശ്നങ്ങളില്‍ സുധാകരനില്‍ കാണാനുണ്ടെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നുമാണു മെഡിക്കല്‍ സംഘം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നല്കിയ റിപ്പോര്‍ട്ട്. നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന സുധാകരന് കഴിഞ്ഞദിവസം സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കു വിസമ്മതിച്ചിരുന്നു.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്നു സര്‍ക്കാര്‍ രേഖാമൂലം അറിയിക്കുന്നതു വരെ നിരാഹാര സമരം തുടരാനാണു യുഡിഎഫ് തീരുമാനം. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ മറ്റാരെങ്കിലും സമരം ഏറ്റെടുത്തേക്കും. സര്‍ക്കാര്‍ വഴങ്ങുന്നതുവരെ നിരാഹാരസമരം തുടരും. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവും സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.













