രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങള്‍


അജ്മീറിലാണ് ഈ കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഈ തടാകം. 13 കിലോമീറ്റര്‍ വിസ്തൃതിയുള്ള മനുഷ്യനിര്‍മ്മിത തടാകമാണിത്. പൃഥ്വി രാജ് ചൗഹാന്റെ മുത്തച്ഛനായിരുന്ന അനാജി ചൗഹാനാണേ്രത ഇത് പണികഴിപ്പിച്ചത്. എഡി 1135നും 1150നും ഇടയില്‍ തദ്ദേശവാസികളായ പണിക്കാരാണ് ഇത് നിര്‍മ്മിച്ചതെന്ന് ചരിത്രം പറയുന്നു.


1362 എ.ഡിയില്‍ പ്രദേശത്തെ നാടോടി സമൂഹമായ ബഞ്ചാരകള്‍ ജലസേചന ആവശ്യത്തിനും മറ്റുമായി അണക്കെട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ് പിച്ചോള തടാകം. പിച്ചോളി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങളിൽ ഒന്നായ ഈ തടാകം സന്ദർശിക്കാൻ നിരവധി ആളുകളാണ് ദിനം പ്രതി എത്തുന്നത്.


ഹൈന്ദവ വിശ്വാസികൾ ഏറെ പരിപാവനമായി കരുതുന്ന ഈ തടാകം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ അജ്മീറിലാണ്. ബ്രഹ്മാവാണ് ഈ തടാകം നിർമ്മിച്ചതെന്നാണ് ആളുകൾ വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഈ തടാകം രാജസ്ഥാനിലെ പ്രമുഖ തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെയാണ് പ്രശസ്തമായ പുഷ്കർ മേള നടക്കുന്നത്.

ഇന്ത്യയിൽ തന്നെ മികച്ച തടാകങ്ങളിൽ ഒന്നാണ് നാക്കി തടാകം. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹിന്ദുമത വിശ്വാസികൾ പുണ്യമായി കരുതുന്ന ഈ തടാകത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്.



Sharing is Caring