മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് വി.എസ്


തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിന് ശേഷം മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ പരിഹസിച്ചു.


മോദിയേയും ബി.ജെ.പിയേയും അടുത്ത തെരഞ്ഞെടുപ്പോട് കൂടി ജനങ്ങള്‍ നിഷ്‌കാസിതനാകുമെന്നും വി.എസ് പറഞ്ഞു.


തിരുവനന്തപുരത്ത് മനുഷ്യചങ്ങലിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം.

പിണറായി വിജയനും കാനം രാജേന്ദ്രനുമൊപ്പം വി.എസും മനുഷ്യ ചങ്ങലയില്‍ കണ്ണികളായി അണിചേര്‍ന്നു.

ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ ചങ്ങലിയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലക്ഷങ്ങളാണ് അണിനിരന്നത്.



Sharing is Caring