‘രാം കെ നാം’ ഡോക്യുമെന്ററി ക്യാമ്പസിന് പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ ശ്രമം;കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളും ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷം


ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് തെക്കുംതല കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് വിദ്യാറത്ഥികളും ബിജെപി പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്.
പള്ളിക്കത്തോട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അധികൃതരോട് വിദ്യാര്‍ഥികള്‍ അനുമതി തേടിയിരുന്നു.


എന്നാല്‍, ക്യാമ്പസിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കേണ്ടന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. അനുമതി ലഭിക്കാതെ വന്നതോടെ വിദ്യാര്‍ഥികള്‍ ക്യാമ്പസിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാമ്പസിന് അകത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.




Sharing is Caring