രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ യു.ഡി.എഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും താന്‍ തന്നെ ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.


സാധാരണ പ്രതിപക്ഷ നേതാവ് തന്നെയാണ് യു.ഡി.എഫ് ചെയര്‍മാനാവുക. ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആ സ്ഥാനം താന്‍ തന്നെ ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.


ഉമ്മന്‍ചാണ്ടി ചെയര്‍മാനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിച്ചതോടെയാണ് ചെയര്‍മാന്‍ സ്ഥാനവും രമേശ് ചെന്നിത്തല ഏറ്റെടുക്കുന്നത്.



Sharing is Caring