കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡ് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ആറ് പേരുടെ ലീഡ് ലക്ഷം കടന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിനും 2 ലക്ഷത്തിലധികമാണ് ലീഡ്.
എതിര് സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് സ്വന്തമാക്കിയാണ് ഹൈബി മുന്നറുന്നത്. നിലവില്‍ 141592 വോട്ടിന്റെ ലീഡാണ് ഹൈബിക്കുള്ളത്. നിലവില്‍ ഷൈനിന് കിട്ടിയ ആകെ വോട്ട് 139133 ആണ്.

കോഴിക്കോട്ട് എം.കെ. രാഘവന്, വടകരയില്‍ ഷാഫി പറമ്പില്‍ പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും നിലവില്‍ ലീഡ് ഒരു ലക്ഷം കടന്നു.













