ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിെന തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനു സമീപത്തുള്ള തെംസ് നദിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിെന്റ റണ്‍വേയുടെ തൊട്ടടുത്തായിരുന്നു ഇത്. സംഭവം ആസൂത്രിത നീക്കമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിമാനത്താവളത്തിെന്റ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ലണ്ടന്‍ സിറ്റിയില്‍ നിന്ന് ഇന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ വിമാനക്കമ്ബനികളെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. സിറ്റി വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകളാണുള്ളത്.

ഞായറാഴ്ച വൈകീേട്ടാടെയാണ് ബോംബ് കണ്ടെത്തിയത്. രാത്രിയോെട വിമാനത്താവളം അടച്ചു. പൊട്ടാതെ കിടക്കുന്ന േബാംബുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ബോംബ് പരിശോധിക്കുന്നുണ്ട്.രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്ക്കുമിടയില്‍ ജര്‍മനി ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു.













