രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ്​ കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമനത്താവളം അടച്ചു


ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തി​ല്‍ ഉപയോഗിച്ച ബോംബ്​ കണ്ടെത്തിയതി​െന തുടര്‍ന്ന്​ ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനു സമീപത്തുള്ള തെംസ്​ നദിയില്‍ നിന്നാണ്​ ബോംബ്​ കണ്ടെത്തിയത്​. വിമാനത്താവളത്തി​​െന്‍റ റണ്‍വേയുടെ തൊട്ടടുത്തായിരുന്നു ഇത്​. സംഭവം ആസൂത്രിത നീക്കമാ​ണോ എന്ന്​ പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.


വിമാനത്താവളത്തി​​െന്‍റ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്​. അതിനാല്‍ നിലവില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്ന്​ അധികൃതര്‍ അറിയിച്ചു. ലണ്ടന്‍ സിറ്റിയില്‍ നിന്ന്​ ഇന്ന്​ യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്​ അവരുടെ വിമാനക്കമ്ബനികളെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. സിറ്റി വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകളാണുള്ളത്​.


ഞായറാഴ്​ച വൈകീ​േട്ടാടെയാണ്​ ബോംബ്​ കണ്ടെത്തിയത്​. രാത്രിയോ​െട വിമാനത്താവളം അടച്ചു. പൊ​ട്ടാതെ കിടക്കുന്ന ​േബാംബുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്​ധരായ പൊലീസ്​ ഉദ്യോഗസ്​ഥര്‍ ബോംബ്​ പരിശോധിക്കുന്നുണ്ട്​.രണ്ടാം ലോക മഹായുദ്ധ കാലത്ത്​ 1940 സെപ്​തംബറിനും 1941 മെയ്​ക്കുമിടയില്‍ ജര്‍മനി ലണ്ടനില്‍ ആയിരക്കണക്കിന്​ ബോംബുകള്‍ വര്‍ഷിച്ചിരുന്നു.



Sharing is Caring