ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയ്ന് എഫ്.സിയാണ് എതരാളികള്‍. ആറു കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാമതും അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈയ്ന് നാലാമതുമാണ്.
ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചപ്പോള് ചെന്നൈയ്ന് പുണെയുമായി സമനിലയില്‍ പിരിയുകയായിരുന്നു.













