ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല.
പ്രതിയെ മെഡിക്കൽ കോളേജിൽ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.പ്രതിയെ ആശുപത്രിയിലേയ്ക്ക് അയക്കുന്ന കാര്യം കോടതി തീരുമാനിക്കും.

അതേസമയം സാമ്പത്തിക കേസിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു.













